ജലദോഷത്തെയും ചുമയെയും നിസ്സാരമായി കാണരുത്
കോവിഡ് കാലമായതിനാല്‍തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ചുമയും ശ്വാസതടസ്സവും മാത്രമല്ല, ജലദോഷമോ അനുബന്ധപ്രശ്നങ്ങളോ ആണെങ്കില്‍പോലും ജാഗ്രതയോടെ കാണേണ്ട കാലം. കോവിഡ് നെഗറ്റീവായാലും അനുബന്ധബുദ്ധിമുട്ടെന്ന രീതിയില്‍ ശ്വാസകോശരോഗങ്ങള്‍ പലരേയും വലയ്ക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ കോവിഡിനെ തുടര്‍ന്നുണ്ടായതാണോ അതോ നേരത്തെ ഉണ്ടായിരുന്നത് ഇപ്പോള്‍ കൂടിയതാണോ എന്നറിയേണ്ടത് പ്രധാനമാണ്.
ഏതു രോഗമായാലും തുടക്കത്തില്‍തന്നെ മനസ്സിലാക്കുവാന്‍ സാധിച്ചാല്‍ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെതന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളുമെന്ന് കരുതിയാല്‍ അപകടമുണ്ടാകാം. പ്രത്യേകിച്ചും തണുപ്പുള്ള മാസങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യാമെന്നിരിക്കെ.
ജലദോഷവും ചുമയും ശ്വാസംമുട്ടും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെ കാരണം മനസ്സിലാക്കിയുള്ള ചികിത്സ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.